ക്ലബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും

കരിപ്പലങ്ങാട് ::
മുരിക്കുംവയൽ ശ്രീ.ശബരീശ കോളേജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗം വിദ്യാര്‍ഥികളും കരിപ്പലങ്ങാട് ഗവ: ട്രൈബൽ യു.പി. സ്കൂളും സംയുക്തമായി സ്കൂൾ ശാസ്ത്രക്ലബിൻ്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച്ബോധവൽകരണ ക്ലാസും “സംഘടിപ്പിച്ചു.ഐക്യമലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി ആർ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.വെള്ളിയാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി ശാസ്ത്രക്ലബ് ഉത്ഘാടനം ചെയ്തു.കൊളപ്രം ഐക്യമലഅരയ മഹാസഭ പ്രസിഡന്റ് രാജൻ പി എസ്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജി ചന്ദ്രശേഖരൻ, ശ്രീ ശബരീശ കോളേജ് അസി.പ്രൊഫസർ ബീവി മോൾ അസീസ്, പി റ്റി എ പ്രസിഡൻ്റ് ജയിംസ് ഡാനിയേൽ,എം.പി റ്റി എ പ്രസിഡന്റ് ഷാന്റി രാജേഷ് എന്നിവർ പ്രസംഗിച്ചു. സിബി.കെ. ജോർജ് പ്രൈമറി തലം മുതൽ ഉന്നതവിദ്യാഭ്യാസം ലക്ഷ്യം വച്ച് പഠിക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷേർലിമോൾ ഫിലിപ്, ശ്രീ ശബരീശ കോളേജ് സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥികളായ അൽഫിയ മജീദ്,അരുണൃ എ.ആർ,
ശ്രുതിമോൾ പി റെജി,
ഐറിൻ ലിസ് ജോസ് ,
ആൻസൺ തോമസ് എന്നിവർ നേതൃത്വം നൽകി.









































































































































