6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസിൽ 2 മലയാളികളും പ്രതികള്‍



ന്യൂ ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും. വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് കേസിലെ പ്രതി ചേര്‍ക്കപ്പെട്ട 15 പേരിൽ മലയാളികൾ. വിജയ് നായർ അഞ്ചാം പ്രതിയും അരുൺ രാമചന്ദ്രപിള്ള 14-ാം പ്രതിയുമാണ്.

കേസിലെ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. എക്സൈസ് ഉദ്യോഗസ്ഥർ, മദ്യക്കമ്പനി എക്സിക്യൂട്ടീവുകൾ, ഡീലർമാർ, പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവരുൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.

2021 നവംബറിൽ ഡൽഹിയിൽ നടപ്പാക്കിയ മദ്യനയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സിസോദിയയ്ക്കും മറ്റുള്ളവർക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി സി.ബി.ഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിൽ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!