പ്രധാന വാര്‍ത്തകള്‍
നീര്ച്ചാല് മാപിംഗ് : സംസ്ഥാനതല ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും 21 ന്
പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്ച്ചാല് ശൃംഖല കണ്ടെത്തി മാപ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതിനായി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനവും ജനുവരി 21 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ എം.എം.മണി, പി.ജെ.ജോസഫ്, വാഴൂര്‍ സോമന്, അഡ്വ. എ.രാജ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.