Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഇടുക്കി ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു



ആറ് മാസം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. എങ്കിലും ഈ അടുത്തിടെയാണ് സംഭവം പുറത്തറിഞ്ഞത്.ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്.ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കൾ ഉപ്പുതറ പോലീസിൽ പരാതി നൽകി. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത്
സൗഹൃദം സ്ഥാപിച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി സിബിച്ചനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!