പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ പുതുവത്സര ദിന ആഘോഷത്തിനിടെ ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു

കട്ടപ്പന : പുതുവത്സര ദിനത്തിൽ രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. പുളിയൻമല സ്കൂൾ മേട്ടിൽ ഹരിജൻ കോളനി പൂവരശനാണ് (33) മരിച്ചത്.ഒന്നിനു രാത്രി 12.30ന് പുളിയൻമലയിലായിരുന്നു അപകടം. സുഹൃത്തുക്കളുമായി ചേർന്ന് പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച രാവിലെ മരണത്തിനു കീഴടങ്ങി. വെള്ളിയാഴ്ച്ച പകൽ ഒന്നിന് പുളിയൻമല കളരിക്കൽ എസ്റ്റേറ്റിന് സമീപമുള്ള പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും. മുനിയൻ പിതാവാണ്. അമ്മ: റാണി. സഹോദരങ്ങൾ: രമേശ്, ഉമ.
















































































































