പ്രധാന വാര്‍ത്തകള്‍
നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി; കേസെടുത്തു

കൊച്ചി: നടൻ ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021 ലും കഴിഞ്ഞ വർഷവും ഗോവിന്ദൻ തന്നെ മൂന്ന് തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഗോവിന്ദൻകുട്ടിക്കെതിരെ കഴിഞ്ഞ മാസം മറ്റൊരു സ്ത്രീ ബലാത്സംഗ പരാതി നൽകിയിരുന്നു.
ഗോവിന്ദൻകുട്ടിക്കെതിരായ ബലാത്സംഗക്കേസിൽ ഗുരുതര ആരോപണങ്ങളുമായി ആദ്യ കേസിൽ അതിജീവിച്ചയാൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേസ് പിൻവലിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുയർന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.
















































































































