6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ കെട്ടിപ്പടുക്കാൻ കെ.എസ്.ഇ.ബി



തിരുവനന്തപുരം: ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളും അനുബന്ധ ജോലികളും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൂർത്തീകരിച്ച് നൽകാൻ കെ.എസ്.ഇ.ബി തീരുമാനം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ശൃംഖല കെട്ടിപ്പടുക്കുന്നതിൽ പരിചയസമ്പന്നമായ ഈ മേഖലയിൽ കെ.എസ്.ഇ.ബിയുടെ വൈദഗ്ധ്യം പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

ആധുനിക ചാർജിംഗ് സ്റ്റേഷൻ ഉപകരണങ്ങളും അതിന്‍റെ ഗുണനിലവാരവും കെ.എസ്.ഇ.ബി തന്നെ ഉറപ്പാക്കും. കെ.എസ്.ഇ.ബിയുടെ സോഫ്റ്റ് വെയറായ കെ.ഇ.എം.ആപ്പ് വഴിയും ഇത് ചാർജ് ചെയ്യാം. ചാർജിംഗ് സ്റ്റേഷൻ ആവശ്യമായ ട്രാൻസ്ഫോർമർ, പവർ എക്സ്റ്റൻഷൻ ജോലികൾ കെ.എസ്.ഇ.ബി നിർവഹിക്കും. ഏറ്റവും ആധുനിക രീതിയിലുള്ള രൂപകൽപ്പന, ഉടമയുടെ അഭിപ്രായമനുസരിച്ച് അനുയോജ്യമായ മേൽക്കൂര, റൂഫ് ടോപ് സോളാർ നിലയവും പ്രായോഗികത അനുസരിച്ച് ചെയ്തു നൽകും.

ഡിപ്പോസിറ്റ് വർക്ക് അടിസ്ഥാനത്തിലാണ് സ്റ്റേഷനുകൾ പൂർത്തിയാക്കുന്നത്. ഈ സേവനം അഭ്യർത്ഥിക്കുകയാണെങ്കിൽ, സൈറ്റ് സർവേ ചെയ്യുകയും ഒരു എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്യും. കെ.എസ്.ഇ.ബി എംപാനൽ ചെയ്ത വിദഗ്ധ സ്ഥാപനങ്ങൾ വഴിയാകും ഇവ നടപ്പാക്കുക.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!