Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

യുഎഇയിൽ വിസ മാറാനാവാതെ വലഞ്ഞ് പ്രവാസികൾ; ഒമാനിലേക്ക് ആയിരങ്ങൾ



മ​സ്ക​ത്ത്​: യുഎഇയിൽ വിസ മാറാനുള്ള സൗകര്യം നിർത്തലാക്കിയതോടെ പ്രവാസികൾ പുതിയ വിസയ്ക്കായി നെട്ടോട്ടമോടുകയാണ്. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയുമായി മടങ്ങാനാണ് ശ്രമം. എന്നാൽ തിരക്ക് കാരണം ഒമാൻ വഴിയുള്ള റോഡ് ഗതാഗതം താറുമാറായി. വിമാനത്തിൽ യാത്ര ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ഇന്ത്യയിലേക്ക് പോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞയാഴ്ച, രാജ്യത്തിനകത്ത് നിന്ന് വിസ മാറാനുള്ള സൗകര്യം യുഎഇ നിർത്തലാക്കിയിരുന്നു. വിസ മാറാൻ രാജ്യം വിടണമെന്ന നിബന്ധന യുഎഇയിൽ മുൻപ് ഉണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് ഇളവുണ്ടായിരുന്നു. ഈ ഇളവ് ഇപ്പോൾ ഒഴിവാക്കി. ഇതോടെ കാലാവധി കഴിഞ്ഞ എല്ലാ സന്ദർശക വിസ ഉടമകളും റെസിഡൻസ് വിസ ഉടമകളും എ​ക്സി​റ്റ്​ അ​ടി​ച്ച​ശേ​ഷം തി​രി​ച്ച്​ വ​ര​ണം.

ആയിരക്കണക്കിനാളുകളുടെ വിസയാണ് ഓരോ ദിവസവും അവസാനിക്കുന്നത്. ഇവരെല്ലാവരും ഒമാൻ അതിർത്തിയിലേക്ക് എത്തിയതിനാൽ അവശ്യ വാഹനങ്ങൾക്ക് മാത്രമേ അതിർത്തിയിലൂടെ കടന്നുപോകാൻ അനുവാദമുള്ളൂ. സർക്കാർ അംഗീകൃത ബസുകൾക്ക് മാത്രമേ അതിർത്തിയിലൂടെ കടന്നുപോകാൻ അനുവാദമുള്ളൂ. ഇതോടെയാണ് യാത്രക്കാർ വിമാനമാർഗം ഒമാനിൽ എത്തിത്തുടങ്ങിയത്. വിസയും ടിക്കറ്റും ഉൾപ്പെടെ 1400 ദിർഹത്തിന് മുകളിലാണ് പാക്കേജിന്‍റെ വില. ഒമാനിൽ എത്തിയ ശേഷം വിസയെടുത്ത് മടങ്ങും. എന്നിരുന്നാലും, ചിലരുടെ വിസകൾ വൈകുന്നു. വിസ ലഭിക്കുന്നതുവരെ ഒമാനിലെ വിമാനത്താവളത്തിൽ തങ്ങേണ്ട അവസ്ഥയുണ്ട്. മിക്ക വിസകളും നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ശ​രി​യാ​കാ​റു​ണ്ടെ​ന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിന് ആളുകളാണ് യുഎഇയിൽ സന്ദർശക വിസയിൽ കഴിയുന്നത്. യഥാസമയം വിസ പുതുക്കാൻ കഴിയാത്തതിനാൽ പലരും പിഴയടയ്ക്കാൻ നിർബന്ധിതരാകുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!