പ്രധാന വാര്‍ത്തകള്‍
പൈനാവ് മോഡല്‍ പോളിടെക്നിക്കില്‍ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ


പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ലക്ചറര്‍ തസ്തിയിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതാത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി. ടെക്. ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷകള്‍ ഇ-മെയില്‍ ആയി അയക്കണം. ഇ-മെയില്‍: [email protected]
അവസാന തിയതി: ഡിസംബര്‍ 7. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 297617, 9495276791, 8547005084.