പ്രധാന വാര്‍ത്തകള്‍
അല്ലു അർജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പ റഷ്യയിൽ മെഗാ റിലീസിന് ഒരുങ്ങുന്നു
മോസ്കോ: അല്ലു അർജ്ജുൻ നായകനായെത്തിയ ‘പുഷ്‌പ ദി റൈസ്’ വിവിധ ഭാഷകളിൽ വലിയ വാണിജ്യ വിജയമായിരുന്നു. ഭാഷയുടെ അതിരുകൾക്കപ്പുറം വലിയ തരംഗം സൃഷ്ടിച്ച പുഷ്പ ഡിസംബർ എട്ടിന് റഷ്യയിൽ മെഗാ റിലീസിന് തയ്യാറെടുക്കുകയാണ്.
ഡിസംബർ ഒന്നിന് മോസ്കോയിലും ഡിസംബർ മൂന്നിന് സെന്‍റ് പീറ്റേഴ്സ്ബർഗിലും അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചിത്രം പ്രദർശിപ്പിക്കും. 24 റഷ്യൻ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) ഉദ്ഘാടന ചടങ്ങിലും ചിത്രം പ്രദർശിപ്പിക്കും.
ചിത്രം ഡിസംബർ എട്ടിന് റഷ്യയിൽ റിലീസ് ചെയ്യും. പുഷ്പ: ദി റൈസിന്‍റെ വലിയ വിജയത്തിൽ ആവേശത്തിലാണ് ആരാധകർ. ഇതിനൊപ്പം പുഷ്പ: ദി റൂളിന്‍റെ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.









































































