പ്രധാന വാര്‍ത്തകള്‍
നിയമസഭാ സമിതി തെളിവെടുപ്പ് 30 ന്
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭാ സമിതി ബുധനാഴ്ച രാവിലെ 11 മണിക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേരും. മുതിര്‍ന്ന പൗരന്മാര് നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. യോഗാനന്തരം ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍/മറ്റു ആശുപത്രികള്‍ എന്നിവ സഭാസമിതി സന്ദര്‍ശിക്കുകയും മുതിര്‍ന്ന പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.