6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തോൽവി



ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഓക്‌ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ആതിഥേയര്‍ ടീം ഇന്ത്യയെ തുരത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 17 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

സെഞ്ചുറി നേടി പുറത്താകാതെ നിന്ന മധ്യനിര താരം ടോം ലാതത്തിന്റെയും 94 റൺസുമായി പുറത്താകാതെ നിന്ന നായകന്‍ കെയ്ന്‍ വില്യംസണിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവീസിന് ആധികാരിക ജയം സമ്മാനിച്ചത്.

104 പന്തുകളില്‍ നിന്ന് 19 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 145 റണ്‍സ് നേടി ലാതം തിളങ്ങിയപ്പോൾ, വില്യംസണ്‍ 97 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 94 റണ്‍സുമായും പുറത്താകാതെ നിന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 221 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!