6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഓഷ്യൻസാറ്റ്-3 വിക്ഷേപണം ശനിയാഴ്ച; ഒപ്പം ഭ്രമണപഥത്തിലെത്തുക 8 ചെറു ഉപഗ്രഹങ്ങൾ



സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഓഷ്യൻസാറ്റ്-3 യ്ക്കൊപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും. പി.എസ്.എൽ.വിയുടെ 56-ാമതും പി.എസ്.എൽ.വി.യുടെ എക്സ്.എൽ പതിപ്പിന്‍റെ 24-ാമത്തെ ദൗത്യവുമാണ് ഇത്.

1999 മെയ് 26നാണ് സമുദ്രത്തെയും സമുദ്രത്തിന് മുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത ഓഷ്യൻസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. 2009 സെപ്റ്റംബർ 9ന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹ കാലാവധി 2014 ൽ അവസാനിച്ചെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നു. കാലാവസ്ഥാ പ്രവചനം, മത്സ്യബന്ധനം, തീരദേശ നിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ് -3 വഴി തുടരും.

ഭൂട്ടാന്‍റെ ഐഎൻഎസ് 2-ബി, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിലെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്‌ട്രോകാസ്റ്റ് (4 ഉപഗ്രഹങ്ങൾ), അമേരിക്കയിൽ നിന്നുള്ള ഡൈബോൾട്ട് (2) എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിക്ഷേപിക്കുന്ന ചെറിയ ഉപഗ്രഹങ്ങൾ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!