പ്രധാന വാര്‍ത്തകള്‍
കാമുകിയുടെ പിതാവ് ഫോണില്‍ വിളിച്ച് വിരട്ടി; ഭയന്നുപോയ എന്‍ജിനീയര്‍ വിഷം കഴിച്ചു
ഇടുക്കി: കാമുകിയുടെ പിതാവ് വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ എന്‍ജിനീ
യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അടിമാലി സ്വദേശിയായ യുവാവ് വെള്ളത്തൂവല്‍ സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു.
മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവാവ് വിഷവും വാങ്ങി കുമ്പന്‍പാറയിലെ 3600 അടി ഉയരമുള്ള പെട്ടിമുടി മലയില്‍ കയറുകയായിരുന്നു. ഇക്കാര്യമറിഞ്ഞതോടെ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ ലൊക്കേഷനില്‍ യുവാവ് പെട്ടിമുടിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അടിമാലി പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. വിഷം കഴിച്ച് അവശനിലയിലായ യുവാവിനെ പോലീസ് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
















































































































