Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

റവന്യു ജില്ല സ്കൂൾ കായിക മേള 22 മുതൽ കട്ടപ്പനയിൽ തുടങ്ങും



കട്ടപ്പന: 19 -ാമത് ഇടുക്കി റവന്യൂജില്ലാ സ്കൂൾ കായികമേള നാളെ മുതൽ , 23,24 വരെ തീയതികളിൽ
കട്ടപ്പന സെന്റ് ജോർജ് ഹയർ – സെക്കൻഡറി സ്കൂളിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായിക മാമാങ്കം 23 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഉടുമ്പൻചോല എം എൽ എ എം എം മണി അധ്യക്ഷനാകും. 24ന് 03.30ന് നടക്കുന്ന സമാപന സമ്മേളനം ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ.ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഇടുക്കി റവന്യൂ ജില്ല കായികമേളയോട് അനുബന്ധിച്ചുള്ള ഗയിംസ് ഇനങ്ങൾ ഇതിനോടകം പൂർത്തീയായി മേളയിൽ ഏഴു ഉപജില്ലകളിൽ നിന്നായി 2200ൽ പരം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. ആദ്യ ദിനമായ 22 ന് 28 ഇനങ്ങളിലായി ഏകദേശം 500 കായിക താരങ്ങളും 23ന് 68 ഇനങ്ങളിൽ ഏകദേശം 1200 താരങ്ങളും സമാപന ദിനമായ 24 ന് 56 ഇനങ്ങളിലായി ഏകദേശം500 താരങ്ങളും മേളയിൽ മാറ്റുരക്കും.
ഈ മത്സരത്തിൽ വിജയിക്കുന്ന കായിക തരങ്ങൾക്ക് അടുത്ത മാസം 3,4,5,6 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന സംസ്‌ഥാന മേളയിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും
ആദ്യ ദിനം കായിക താരങ്ങളുടെ മാർച്ച് ഫാസ്റ്റും ദീപ ശിഖ പ്രയാണത്തോടെയുമാണ് മേളയിലെ മത്സരങ്ങൾക്ക് വെടി ശബ്ദം മുഴങ്ങുക.
കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ചെയർമാനായും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ബിന്ദു കെ ജനറൽ കൺവീനറായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
എ ഇ ഒ ടോമി ഫിലിപ്പ്, ജിമ്മി ജേക്കബ്, സുരേഷ് ബാബു, ജയിമോൻ ജെ ജോർജ്, തോമസ് ജോസ്, ബിജിമോൻ ജോസഫ്, ആനന്ദ് കൊട്ടിരി, അമ്പിളി ജി, ഗബ്രിയേൽ. പി. എ എന്നിവർ മേളക്ക് നേതൃത്വം നൽകും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!