കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിന്റെ മകൻ ബിബിൻ ബിജു @ പറവ ബിബിൻ തമിഴ്നാട് പോലീസിന്റെ പിടിയിൽ

കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിന്റെ മകൻ ബിബിൻ ബിജു @ പറവ ബിബിൻ തമിഴ്നാട് പോലീസിന്റെ പിടിയിൽ കോയമ്പത്തൂർ, പൊള്ളാച്ചി,പളനി തുടങ്ങിയ തമിഴ്നാട് മേഖലകളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിച്ചു മോഷണം ചെയ്തുവന്നിരുന്ന കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിന്റെ മകനും കുപ്രസിദ്ധ കുറ്റവാളിയുമായ ബിബിൻ ബിജു @ പറവ ബിബിനെ ആണ് തങ്കമണി പോലീസിന്റെ സഹായത്തോടെ കോയമ്പത്തൂർ പോലീസ് പിടികൂടിയത് 19
/ 3
/2022 ൽ വിയ്യൂർ സെൻട്രൽ ജയിൽ നിന്നും കേരളത്തിൽ നടത്തിയ നിരവധി മോഷണ കേസുകളുടെ
ശിക്ഷയിൽ നിന്നും പണം
മുടക്കി പുറത്തിറങ്ങിയ പ്രതി തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ കറങ്ങി നടന്നതിനുശേഷം തമിഴ്നാട്ടിലെ, പൊള്ളാച്ചി, പളനി, കോയമ്പത്തൂർ മേഖലകളിൽ തമ്പടിച്ച് മോഷണം നടത്തി വരികയായിരുന്നു കോയമ്പത്തൂ
രിൽ നടത്തിയ നിരവധി മോഷണങ്ങളെ പറ്റി അറിവ് കിട്ടിയ തമിഴ്നാട് പോലീസ് ടിയാനെ പിന്തുടർന്നെത്തുകയും കട്ടപ്പന ഡി
വൈ
എസ്
പിയോട് സഹായം തേടുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തങ്കമണി പോലീസിന്റെ സഹായത്തോടുകൂടി ടിയാനെ കാമാക്ഷിയിലുള്ള വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയും തമിഴ്നാട് പോലീസിന് കൈമാറുകയും
ചെയ്തു കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയാണ് ഇപ്പോൾ 23 വയസ്സുള്ള ബിബിൻ കേരളത്തിൽ പുതുതായി എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തമിഴ്നാട് പോലീസുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡി
വൈ
എസ്
പി V. A നിഷാദ് മോൻ അറിയിച്ചു