San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസ നേരാന്‍ പിണറായി എത്തി; പൊന്നാടയണിയിച്ചു



കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ജൻമദിനാശംസകൾ നേർന്നു. മകൻ ചാണ്ടി ഉമ്മനോട് ആരോഗ്യസ്ഥിതിയെക്കുറിച്ച് അൻവേഷിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകാനിരിക്കെയാണ് ഉമ്മൻചാണ്ടിയെ കാണാൻ മുഖ്യമന്ത്രി എത്തിയത്.

കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടി ആലുവ പാലസിൽ വിശ്രമത്തിലാണ്. നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ഉമ്മൻചാണ്ടിക്ക് ജൻമദിനാശംസകൾ നേർന്നിരുന്നു. വൈകിട്ട് 6.30നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കാണാൻ എത്തിയത്. കുടുംബത്തോടും സംസാരിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പൊന്നാട അണിയിച്ചു. എം.പിമാരായ ജെ.ബി മേത്തർ, ആന്‍റോ ആന്‍റണി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ മുഖ്യമന്ത്രി എത്തുമ്പോൾ ആലുവ കൊട്ടാരത്തിൽ സന്നിഹിതരായിരുന്നു.

നേരത്തെ ജൻമദിനാഘോഷത്തിന്‍റെ ഭാഗമായി പ്രവർത്തകരും നേതാക്കളും കേക്ക് മുറിച്ചിരുന്നു. നടൻ മമ്മൂട്ടി, സ്പീക്കർ എ.എൻ ഷംസീർ, വ്യവസായി യൂസഫലി തുടങ്ങിയവർ ഗസ്റ്റ് ഹൗസിലെത്തി ആശംസകൾ നേർന്നു. രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈയാഴ്ച തന്നെ ജർമ്മനിയിലേക്ക് തിരിക്കും. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയം ഉമ്മൻ, ബെന്നി ബെഹനാൻ എം.പി എന്നിവര്‍ അദ്ദേഹത്തോടൊപ്പം പോയേക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!