6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

“ഒരുമയോടെ ഒരുമനസ്സായി”സ്കൂൾ ഉച്ചഭക്ഷണ ക്യാമ്പെയ്ൻ തുടങ്ങുന്നു



ഇടുക്കി ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിവരുന്ന 462 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 80868 കുട്ടികൾ ഗുണഭോക്താക്കളാണ്. എല്ലാ സ്ഥാപനങ്ങളിലും ഉച്ചക്ഷണമായി ചോറിനുപുറമേ രണ്ട് തരം കറികളും നൽകി വരുന്നു. കൂടാതെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് തവണ പാലും ഒരു തവണ മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴവും നൽകുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത് പി.റ്റി.എ./എസ്.എം.സി. പ്രസിഡന്റ് ചെയർമാനായ, ഹെഡ്മാസ്റ്റർ, ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ അടങ്ങുന്ന സ്കൂൾതല നൂൺമീൽ കമ്മിറ്റിയാണ്. ഭൂരിഭാഗം സ്കൂളുകളിലും പച്ചക്കറി തോട്ടത്തിന് രൂപം കൊടുക്കുവാനും, അതുവഴി വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ കുട്ടികൾക്ക് നൽകുവാനും സാധിക്കുന്നു. വാർഡ്തല പദ്ധതി കൂടുതൽ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി പി.റ്റി.എ. പ്രസിഡന്റ്, ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവരുടെ യോഗം സബ്ജില്ലാതലത്തിൽ വിളിച്ചു ചേർക്കുകയും, ടി യോഗത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് പദ്ധതി കൂടുതൽ ജനകീയമാക്കുവാൻ 2022 നവംബർ ഒന്നു മുതൽ “ഒരുമയോടെ ഒരുമനസ്സായി’ എന്ന ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണം കൂടുതൽ പൊലിമയോടും ആകർഷകവുമായി നൽകുന്നതിന് രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, ഇതര സുമനസ്സുകൾ എന്നിവരുടെ ജീവിതത്തിലെ ജന്മദിനം പോലുള്ള അവസരങ്ങളിലെ സന്തോഷം സ്കൂളിലെ കുട്ടികളുമായി പങ്കുവെക്കുവാനും അതുവഴി കുട്ടായ്മയും ഐക്യവും വർദ്ധിപ്പിക്കുവാനുള്ള സന്ദർഭവുമാക്കാവുന്നതാണ്. ഇതിനായി ഇത്തരം സന്തോഷകരമായ സാഹചര്യങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിലേയ്ക്ക് സ്വമേധയ സാധ്യമാകുന്ന വിധം അധിക വിഭവങ്ങൾ നൽകി നമ്മുടെ കൂട്ടുത്തരവാദിത്വം പ്രകടിപ്പിക്കുവാനും, പദ്ധതിയുടെ ജനകീയത വർദ്ധിപ്പിക്കുവാനും അവസരമുണ്ടാകും. കൂടാതെ ഇതിന്റെ ഭാഗമായി തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രഭാതഭക്ഷണം കൂടി അർഹരായ കുട്ടികൾക്ക് നൽകുവാനുള്ള പരിശ്രമങ്ങളിൽ പങ്കാളികളുമാകാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!