6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കേരളത്തിലും ട്രമ്പറ്റ് കവല; ആദ്യത്തേത് കോഴിക്കോട്ട് വരും



കോഴിക്കോട്: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട് വരുന്നു. ഇതിലൂടെ വാഹനങ്ങൾക്ക് പരസ്പരം കൂട്ടിമുട്ടാതെ ജംഗ്ഷനുകളിലൂടെ കടന്നുപോകാൻ കഴിയും. പന്തീരാങ്കാവിനടുത്തുള്ള ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് നിർമ്മിക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും സംഗമിക്കുന്നത് ഇവിടെയാണ്.

ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ട്രമ്പറ്റ് ഇന്റർചേഞ്ചിലൂടെ എവിടെയും പോകാൻ കഴിയുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ പറഞ്ഞു. വാഹനങ്ങൾ മേൽപ്പാലങ്ങളിലൂടെ കടന്നുപോകും. ഇരിങ്ങല്ലൂരിൽ നാല് ചെറിയ മേൽപ്പാലങ്ങളും ഒരു വലിയ മേൽപ്പാലവും ഉണ്ടാകും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേല്‍പ്പാലമുണ്ടാവുക.

സാധാരണയായി, വാഹനങ്ങൾ തിരിയാൻ ജംഗ്ഷനുകളിൽ റൗണ്ട് എബൗട്ടുകളാണ് നിർമ്മിക്കുന്നത്. ഇതിലൂടെ വാഹനങ്ങൾ പരസ്പരം കടന്നുപോകും. രണ്ട് പ്രധാന ദേശീയപാതകളുടെ സംഗമസ്ഥാനത്താണ് ട്രമ്പറ്റ് ഇന്റർസെക്ഷൻ നിർമ്മിക്കുന്നത്. ഗതാഗതത്തിനു തടസ്സമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനും, കൂടുതൽ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം കവലകൾ നിർമ്മിക്കുന്നത്. ബെംഗളൂരുവിലെ കെംബഗൗഡ വിമാനത്താവളത്തിലേക്കുള്ള ദേശീയ പാത ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ട്രമ്പറ്റ് നിർമ്മിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ പരീക്ഷണമാണിത്. കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതിനാൽ എല്ലായിടത്തും ഇത് നിർമ്മിക്കാൻ കഴിയില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!