Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

5 ജി; സാംസങ്ങും ആപ്പിളും ഫോൺ ​സോഫ്റ്റ്​വെയർ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചു



ന്യൂഡൽഹി: 5 ജി നെറ്റ്‍വർക്കിന് അനുയോജ്യമായ രീതിയിൽ നവംബർ-ഡിസംബർ മാസത്തോടെ സ്മാർട്ട്ഫോണുകളുടെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ആപ്പിളും പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5 ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മൊബൈൽ സേവന ദാതാക്കളായ ഭാരതി എയർടെല്ലും റിലയൻസ് ജിയോയും തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി സേവനങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു.

എന്നാൽ, സ്മാർട്ട്ഫോൺ സോഫ്റ്റ്‌വെയർ 5 ജിയുമായി പൊരുത്തപ്പെടുന്നില്ല എന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു. കൂടാതെ, നെറ്റ്‍വർക്കിലെ പ്രശ്നങ്ങൾ കാരണം, 5 ജി പ്രഖ്യാപിച്ച നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് പോലും സേവനം ലഭിച്ചില്ല. ഐഫോൺ 14, 13, 12, ഐഫോൺ എസ്ഇ എന്നിവയുൾപ്പെടെയുള്ള മോഡലുകൾക്കായുള്ള സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു.

നവംബർ പകുതിയോടെ എല്ലാ 5 ജി ഹാൻഡ്സെറ്റുകളിലും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പൂർത്തിയാക്കുമെന്ന് സാംസങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹാൻഡ്സെറ്റ് നിർമ്മാതാക്കൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ നടത്താത്തതാണ് പ്രശ്നമെന്ന് ടെലികോം ഓപ്പറേറ്റർമാർ ചൂണ്ടിക്കാണിച്ചിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!