പ്രധാന വാര്‍ത്തകള്‍
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അഭിമുഖം

കട്ടപ്പന.ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസവകുപ്പിലെ ഡ്രോയിംഗ് ടീച്ചർ ( നാൾ ) ( NCALC/A) (കാറ്റഗറി നമ്പർ. 692/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 2022 ഒക്ടോബർ മാസം 13-ാം തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ആഫീസിൽ വച്ച് അഭിമുഖം നടത്തുന്നതാണ്. ആയതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്.എം.എസ്. എന്നിവ ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. മറ്റു വ്യക്തിഗത അറിയിപ്പകൾ നൽ കുന്നതല്ല. പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്ത് എടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റാ, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇന്റർവ്യൂ ദിവസം വെരിഫിക്കേഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് എറണാകുളം ജില്ലാ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് .കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫീസർ അറിയിച്ചു.







































































































































