പ്രധാന വാര്‍ത്തകള്‍
14 വയസ്സുള്ള സ്‌കൂൾ വിദ്യാർഥിനിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു; 20-കാരൻ അറസ്റ്റിൽ

വണ്ടൻമേട്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. ആമയാർ സ്വദേശി പാണ്ടി (20)യെ ആണ് വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തത്. സ്കൂളിൽപോയ 14 വയസ്സുകാരിയെ വീട്ടിൽകൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. സമയത്ത് സ്കൂളിലെത്താത്തതിനെ തുടർന്ന് അധ്യാപകർ വിദ്യാർഥിനിയെ ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് വണ്ടൻമേട് സി.ഐ. നവാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റുചെയ്തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡുചെയ്തു.













































































