San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍.മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും, ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ നിലവില്ലാത്തത് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഇടുക്കി കുടയത്തൂര്‍ ഉരുള്‍പൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമായിരുന്നെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു.70 വര്‍ഷം മുമ്ബാണ് നേരത്തെ ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ഹബ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നാല് വിദേശകാലാവസ്ഥ പ്രവചന ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ കേരളം പണം നല്‍കി വാങ്ങി തുടങ്ങിയെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button