പ്രധാന വാര്‍ത്തകള്‍
മഹാപ്രളയം; പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ

ലാഹോര്‍: വെള്ളപ്പൊക്കം രൂക്ഷമാകുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാശനഷ്ടങ്ങളുടെ തോത് വർദ്ധിച്ചതോടെ പ്രളയത്തെ സർക്കാർ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
രാജ്യത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
മൂന്ന് കോടിയിലധികം ആളുകളെ നേരിട്ട് ബാധിക്കുകയും ആയിരത്തോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.































































































































