Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കുപ്രസിദ്ധ അന്തർ ജില്ല മോഷ്ടാവിന് ശിക്ഷ



2021 ഡിസംബർ 14-ാം തിയതി കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിന്റെ ഓഫിസ് റും ന്റെ വാതിൽ തകർത്ത് അകത്തു കയറി പണം അപഹരിച്ച കേസ്സിൽ ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ ചുഴലി മഹേഷ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മഹേഷിനെ ആണ് കട്ടപ്പന JFM കോടതി ശിക്ഷിച്ചത്.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സ്കൂളുകൾ തകർത്ത് അകത്തു കയറി ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും പണവും അപഹരിക്കുകയും കോതമംഗലത്ത് SNDP മന്ദിരം അടിച്ചു തകർക്കുകയും നിരവധി സ്ഥലങ്ങളിൽ ചുഴലി അഭിനയിച്ച് വീണ് പണപ്പിരിച്ച് നടത്തി കമ്പളിപ്പിച്ച് മുങ്ങുകയും ചെയ്യുന്നതുൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയായ മഹേഷിന് സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവകാരനായതിനാൽ കുറ്റകൃത്യം നടത്തി മുങ്ങിയാൽ ഇയാളെ പിടികൂടുക വളരെ ശ്രമകരമായ കാര്യമാണ്.

2021 ഡിസംബർ 14 ന് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മോഷണം നടന്ന വിവരം അറിഞ്ഞ് മണിക്കുറുകൾക്കുള്ളിൽ
വളരെ ശാസ്ത്രീയവും ആസൂത്രിതമായ നീക്കത്തിലൂടെ മോഷണമുതലുകൾ ഉൾപ്പെടെ കട്ടപ്പന ഡി. വൈ. എസ്.പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് അന്ന് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു . പ്രതിയെ 2 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചത് പോലീസിന് വളരെ അഭിമാനകരമായ നേട്ടമാണ്.
പ്രതിയേ വിയ്യുർ സെൻട്രൽ ജയിലിലേക്ക് മാറ്റി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!