ആര്‍ഭാട ജീവിതം നയിക്കുന്നതിനായി ബൈക്കുകള്‍ മോഷ്ടിച്ച രണ്ടുപേരെ ഇടുക്കി മുരിക്കാശേരി പൊലീസ് പിടികൂടി
ഇടുക്കി: ആര്‍ഭാട ജീവിതം നയിക്കുന്നതിനായി ബൈക്കുകള്‍ മോഷ്ടിച്ച രണ്ടുപേരെ ഇടുക്കി മുരിക്കാശേരി പൊലീസ് പിടികൂടി.
ഉപ്പുതോട് സ്വദേശികളായ കല്ലുടുക്കില്‍ ഡാനിയല്‍ ജോണി, നമ്ബിയാലില് മണികണ്ഠന് എന്ന് വിളിക്കുന്ന അനിരുദ്ധന് എന്നിവരാണ് പിടിയിലായത്. മൂന്ന് ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. വാത്തികുടി ഗ്രാമപഞ്ചായത്തിലെ പതിനാറാംകണ്ടത്തുനിന്നും കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് പിടിയിലായത്.
എറണാകുളത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി പ്രതികള്‍ പതിനാറാംകണ്ടം ചാരളന്‍ കാനത്ത് എത്തുകയും അവിടെവച്ച് വാഹനം കേടാവുകയും ചെയ്തു. ഇതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്കുമായി ഇരുവരും പതിനാറാംകണ്ടത്തെത്തി. പിന്നീട് പതിനാറാംകണ്ടം സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവും മോഷ്ടിച്ച് ശേഷം എറണാകുളത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.