Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജി.എസ്.ടി. നിയമം നടപ്പാക്കിയിട്ടു ആറു വര്‍ഷം; സംസ്ഥാനത്ത് ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല



തിരുവനന്തപുരം: രാജ്യത്തു ജി.എസ്.ടി. നിയമം നടപ്പാക്കിയിട്ടു വര്‍ഷം ആറായെങ്കിലും ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു പദ്ധതിയില്ല. പുനഃസംഘടനയില്ലാത്തതാണ് വരുമാന പ്രതിസന്ധിക്കു കാരണമെന്നു ജി.എസ്.ടി. വകുപ്പ് വൃത്തങ്ങള്‍തന്നെ വ്യക്തമാക്കുന്നു. ജി.എസ്.ടി. നഷ്ടപരിഹാരം നിര്‍ത്തലാക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നിരിക്കെയാണു സംസ്ഥാന സര്‍ക്കാരിന്റെ ഈ അനങ്ങാപ്പാറ നയം. ജി.എസ്.ടി. നിയമം നിലവില്‍ വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ വകുപ്പ് പുനഃസംഘടനാ നടപടികള്‍ നടപ്പാക്കി. ചില സംസ്ഥാനങ്ങള്‍ വലിയ പരിഷ്‌കാരംതന്നെ നടത്തി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പരിഷ്‌കാരത്തെക്കുറിച്ചു കേരളം കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതുവരെ വ്യക്തമായ ഒരു നിര്‍ദ്ദേശംപോലും ജീവനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനായിട്ടില്ല എന്നതാണ് കഷ്ടകരം. പരിഷ്‌കാരത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഈ സര്‍ക്കാര്‍ വന്നശേഷം ജീവനക്കാരുടെ സംഘടനകളുടെ മൂന്നു യോഗം വിളിക്കുകയും നിര്‍ദ്ദേശങ്ങള്‍ ആരായുകയും ചെയ്തു. എന്നാല്‍, തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.കഴിഞ്ഞ മാസം കേന്ദ്രവിഹിതമുള്‍പ്പെടെ ജി.എസ്.ടിയില്‍നിന്ന് 2,769.09 കോടി രൂപ കേരളത്തിനു ലഭിച്ചു. ഇന്ധന നികുതിയില്‍നിന്നുള്ള 2,321.30 കോടി അടക്കം 5,090.48 കോടി രൂപയായിരുന്നു ആകെ ലഭിച്ചത്. ഇതു ചൂണ്ടിക്കാട്ടി ജി.എസ്.ടി. നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടെന്നു ധനവകുപ്പ് പറയുന്നു.

ജി.എസ്.ടി. വളര്‍ച്ച, നിയമത്തില്‍ പറയുന്നതുപോലെ 14% ല്‍ എത്തിയാലും പഴയ ”വാറ്റ് (വാല്യൂ ആഡഡ് ടാക്‌സ്)” കാലത്തെ വരുമാനത്തിലെത്തില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ”വാറ്റ്” കാലത്ത് ”വാറ്റി”നു പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുന്ന പരോക്ഷ നികുതികളും ചേര്‍ന്ന് ഏകദേശം 45% വരെ നികുതി ലഭിച്ചിരുന്നു. ജി.എസ്.ടി. വന്നതോടെ പരോക്ഷ നികുതികള്‍ നിര്‍ത്തലായി. ജി.എസ്.ടി. വരുമാനം 14% ല്‍ എത്തിയാലും ”വാറ്റ്” കാലത്തെ വരുമാനം ലഭിക്കില്ലെന്നു പറയുന്നതിന് അടിസ്ഥാനം ഇതാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!