27 ന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും
തൊടുപുഴ: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ 27 ന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
പഞ്ചദിന ബാങ്കിംഗ് വാരം നടപ്പാക്കുക, പെന്ഷന് പരിഷ്ക്കരിക്കുക, പങ്കാളിത്ത പെന്ഷന് റദ്ദാക്കുക, സി. എസ്. ബി. ബാങ്കിലും, ഡി ബി എസ് ബാങ്കിലും നവംബര്‍ 2017 മുതലുള്ള ശമ്ബള പരിഷ്ക്കരണം നടപ്പിലാക്കുക, ഉഭയകക്ഷി കരാറിലെ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിന് മുന്നോടിയായി തൊടുപുഴ എസ്.ബി.ഐ. മെയിന്‍ ശാഖക്ക് മുമ്ബില്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ ബി.ഇ.എഫ്.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി സനില്‍ ബാബു എന്‍ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ജില്ലാ കണ്‍വീനര്‍ നഹാസ് പി. സലീം അദ്ധ്യക്ഷത വഹിച്ചു. എസ്. അനില്‍കുമാര്‍ (എന്‍.സി.ബി.ഇ.), എസ്. ശ്രീജിത് (എ.ഐ.ബി.ഒ.സി.), എബിന് ജോസ് (എ.ഐ.ബി.ഇ.എ) എന്നിവര്‍ സംസാരിച്ചു.
20ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ്ണയും, 22ന് ബാഡ്ജ് ധാരണവും, 24, 27 തീയതികളില്‍ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും.