”സ്വന്തം മകളെ വിളിക്കുന്നതുപോലെ സ്നേഹത്തോടെ അവളെ വിളിച്ചു, ആ വിളിയില്‍ അവള് വന്നു…” യുവതിയെ അനുനയിപ്പിച്ച പൊലീസുകാരന് അഭിനന്ദന പ്രവാഹം
അടിമാലി: കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ മലമുകളിലെ പാറക്കെട്ടില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി അടിമാലി SI കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ സ്നേഹമാണ് ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്. ഇങ്ങനെയൊരു അനുഭവം തനിക്ക് ആദ്യമാണെന്നാണ് സന്തോഷ് പറയുന്നത്.രാവിലെ 7 നാണ് പാറയിടുക്കില്‍ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ കയറി എന്ന് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ എത്തുന്നത്. ഒരു എഎസ്ഐഐയും കൂട്ടി അവിടെ എത്തിയപ്പോള്‍ അടുത്തേക്ക് പോയാല്‍ മരിക്കുമെന്നാണ് അവള് പറയുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പക്ഷേ പിന്മാറാന് തോന്നിയില്ല.വാക്കുകള്‍ എല്ലാം സ്നേഹത്തില്‍ അലിയിച്ച് ഞാന്‍ അവളെ വിളിച്ചു. അവള് വന്നു. ഉദ്യോഗസ്ഥന് പറയുന്നു. കുട്ടികളെ സ്നേഹത്തോടെ പരിചരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയില്‍ ആരും ആത്മഹത്യയിലേക്ക് തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.