Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ല; മാർഗനിർദേശവുമായി ഡിജിസിഎ



ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചു.മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാൾ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും.

ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുമ്പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. വിമാനത്താവളത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാർക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.നേരത്തെ, മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാൾ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. കോവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും ഇനിയും രോഗബാധ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മാർഗനിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താൻ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!