പ്രധാന വാര്‍ത്തകള്‍
വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി : കൂടിയത് 103 രൂപ…
കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഇന്നലെ 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി. കഴിഞ്ഞമാസം ഒറ്റയടിക്ക് 256 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ 4 മാസത്തിനിടെ വാണിജ്യ സിലിണ്ടർ വിലയിൽ മൊത്തം 365 രൂപയുടെ വർധനയാണുണ്ടായത്.
മാർച്ച് 22ന് ആണ് അവസാനമായി ഗാർഹിക സിലിണ്ടർ വില വർധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടിയതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടർ വില 956.50 രൂപയായി.