ആസിഡ് ആക്രമണം : അടിമാലിയിൽ സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ പിതാവ് മരിച്ചു.

അടിമാലിയിൽ സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ പിതാവ് മരിച്ചു. അടിമാലിയിൽ സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്.
കഴിഞ്ഞ മാർച്ചിൽ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലാണ് സംഭവം. പരിക്കേറ്റ പടയറ വീട്ടിൽ ചന്ദ്രസേനനെ (60) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകനേ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















































































































