San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ആയിരത്തിൽ പരം വർഷം പഴക്കമുള്ള തേക്കടി വനത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ആഘോഷം ഏപ്രിൽ 16 ന്..



രണ്ട് സംസ്ഥാന സർക്കാരുകളും ചേർന്നാണിത് നടത്തുന്നത്.
തേക്കടി വനത്തിൽ കൂടിയുള്ള ദുർഘട പാത വഴി 13 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കണ്ണകിയുടെ ( ചിലപ്പതികാരം )പുരാതന ഇരിപ്പിടത്തിൽ എത്തും .
തമിഴ്നാട്ടിൽ നിന്ന് വരുന്നവർ വിശ്വാസത്തിൽ മുറുകെ പിടിക്കുമ്പോൾ മലയാളികളിൽ ഭൂരിപക്ഷവും സാഹസിക വിനോദ യാത്രയായി ഇത് കാണുന്നു. വനത്തിൻ്റെ വന്യതയും പ്രകൃതിയുടെ മനോഹാരിതയും വിവിധ തരത്തിലുള്ള പക്ഷിലതാതികളെ കാണുന്നതിനും അടുത്ത് അറിയുന്നതിനും ഇത് ഒരു അവസരമാണ് .

രാവിലേ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തി വിടുകയില്ല, പ്രത്യേകം അനുമതി ലഭിച്ച 4X4 വാഹനങ്ങളോ അല്ലങ്കിൽ നടന്നോ ക്ഷേത്രത്തിൽ എത്താം .(കുമളി ബസ്സ് സ്റ്റാൻഡിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടാകും, 140 രൂപ) പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തി ചേരേണ്ടത്
വർഷത്തിൽ ഈ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് മംഗളദേവിയിൽ പ്രവേശനം ഉള്ളത്. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടു പോകാനും സാധിക്കില്ല, പകരം വഴി നീളെ കുടിവെള്ളം ലഭ്യമാകും, പിന്നെ മലമുകളിൽ തമിഴ്നാട്ടിൽ നിന്ന് ഉള്ള സൗജന്യ ഭക്ഷണവും ലഭ്യമാണ് (എന്നാലും സ്വയം ഭക്ഷണം കരുതുക)
തമാസസൗകര്യം ഉദ്ദേശിക്കുന്നവർ ഏപ്രിൽ 12,13 തിയതികുള്ളിൽ റൂം ഉറപ്പു വരുത്തുക ചെയ്യുക.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button