പ്രധാന വാര്‍ത്തകള്‍
നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം ; ലോകാരോഗ്യ ദിനം..
നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം എന്നിവയും, മനുഷ്യന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടിയാണ് ഈ സന്ദേശം തിരഞ്ഞെടുത്തിരിക്കുന്നത്.
മാനവരാശിയുടെ പല തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മൂലം ആഗോള കാലാവസ്ഥയില്‍ വലിയ വ്യതിയാനം സംഭവിച്ചിരിക്കുകയാണ്. ഇതു മൂലം പ്രളയം, വരള്‍ച്ച, വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം, പലതരത്തിലുള്ള പകര്‍ച്ചവ്യധികള്‍ എന്നിവ വര്‍ദ്ധിച്ചുവരികയാണ്.ഇത് മനുഷ്യന്റെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ്. ഭൂമിയേയും, കാലാവസ്ഥയേയും പ്രകൃതിയേയും സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തിലൂടെ മാത്രമേ മനുഷ്യന് നിലനില്‍പ്പുള്ളൂ എന്ന വലിയ സന്ദേശമാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം നല്‍കുന്നത്.