നാട്ടുവാര്‍ത്തകള്‍
പോലീസ് അസോസിയേഷൻ ജില്ലാസമ്മേളനം 25 നും 26 നും കട്ടപ്പനയിൽ
കട്ടപ്പന: പോലീസ് അസോസിയേഷൻ മുപ്പത്തിയേഴാമത് ജില്ലാ സമ്മേളനം 25, 26 തീയതികളിൽ കട്ടപ്പനയിൽ നടക്കും. കട്ടപ്പന പോലീസ് സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്മോൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ടി എം ബിനോയ് അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി ഇ ജി മനോജ്കുമാർ, കട്ടപ്പന സി ഐ വിശാൽ ജോൺസൺ, ജില്ലാ പോലീസ് സഹകരണ സംഘം സെക്രട്ടറി എച്ച് സനൽകുമാർ, കെ പി എ സംസ്ഥാന നിർവാഹകസമിതിയംഗം ആർ ബൈജു, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, കെ പി എ ട്രഷറർ അഖിൽ വിജയൻ, വൈസ് പ്രസിഡൻറ് സാഗർ പി മധു, ജോയിൻറ് സെക്രട്ടറി എസ് അനീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികൾ പി എസ് റോയ് (ചെയർമാൻ), സജുരാജ് (വൈസ് ചെയർമാൻ), സതീഷ് ഡി (കൺവീനർ), ഷൈല മഹേഷ് (ജോയിൻറ് കൺവീനർ), ബിനു കെ ജോൺ (ട്രഷറർ).
















































































































