നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലാ ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു
ഉക്രൈൻ – റഷ്യ യുദ്ധഭൂമി ആയ ഉക്രൈനിൽ അകപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള ഭാഗമായി രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചുജില്ലയിൽ നിന്നുള്ളവരുടെ വിവരങ്ങൾ യഥാസമയം ബന്ധുക്കളെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കുന്നതിനായും ഉക്രൈയ്നിലുള്ളവരെ സുരക്ഷിതമായി സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനായും കൺട്രാൾ റൂം രൂപീകരിച്ച് ജീവനക്കാരെ നിയോഗിച്ചു കൊണ്ട് ജില്ലാ കലക്ടർ ഷീബാ ജോർജ് ഉത്തരവിട്ടു. പ്രവർത്തനങ്ങളുടെ ഏകോപന ചുമതല എ ഡി എമ്മിനാണ്. കൺട്രോൾ റൂം നമ്പർ: 04862-233111,9383463036