ഭാര്യയുടെ ജൻമദിനത്തിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, സംഭവം വണ്ടൻമേട് പുതുവൽ കോളനിയിൽ ..
കട്ടപ്പന :വണ്ടൻമേട് പുതുവൽ കോളനി സ്വദേശി രഞ്ജിത്തിനെ ഫെബ്രുവരി 6 ന് രാത്രിയിലാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെ ഇന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിത്തിന്റെ ഭാര്യ അന്നൈ ലക്ഷ്മിയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും പൊലീസിന് സൂചന ഒന്നും ലഭിച്ചില്ല.നിരന്തരമായി മദ്യപിക്കുമായിരുന്ന രഞ്ജിത്ത് സംഭവ ദിവസവും അമിതമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും,അമ്മയുമായി വഴക്കിട്ടു അമ്മയോട് അശ്ലീല ചുവയോടെ സംസാരിക്കുന്നത് കേട്ടതിൽ പ്രകോപിതയായി അന്നൈ ലക്ഷ്മി രഞ്ജിത്തിനെ തള്ളി നിലത്തിട്ടു.ഇതിന് ശേഷം കാപ്പിവടി ഉപയോഗിച്ച് പല തവണ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. കമിഴ്ന്ന് വീണ ഇയാളെ തുടർന്ന് പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കികൊലപ്പെടുത്തുകയായിരുന്നു. അന്നൈ ലക്ഷ്മിയുടെ ജൻമദിനത്തിലാണ് കൃത്യം നടത്തിയത്.കട്ടപ്പന ഡി വൈ എസ് പി വി .എ നിഷാദ് മോന്റെ നേതൃത്വത്തിൽ വണ്ടൻമേട് എസ്എച്ച്ഒ വി.എസ് നവാസ്, എസ്ഐമാരായ എബി,സജിമോൻ ജോസഫ് ,എ എസ് ഐ മഹേഷ്,സിവിൽ പോലീസ് ഓഫീസർമാരായ ടോണി,അനീഷ്, രേവതി എന്നിവരാണ് കേസ് അന്വേഷിച്ചത്.