6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ കൂടുതൽ ഇളവുകൾ; തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കും



ചെന്നൈ∙ തമിഴ്നാട്ടിലെ പ്രതിദിന കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ നഴ്സറി സ്കൂളുകളും പ്ലേ സ്കൂളുകളും ഉൾപ്പെടെ തുറക്കും. തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കും. വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇനി 200 പേർക്കു പങ്കെടുക്കാം.

മുൻപ് 100 പേർക്കു മാത്രമായിരുന്നു അനുമതി. മുൻപ് 50 പേരെ മാത്രം അനുവദിച്ചിരുന്ന മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഇനി 100 പേർക്കു വരെ പങ്കെടുക്കാം. വിവിധ പ്രദർശന മേളകൾക്കും അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സമ്മേളനങ്ങൾ പോലുള്ള പൊതുയോഗങ്ങൾക്കുള്ള നിരോധനം തുടരും. ഫെബ്രുവരി 16 മുതലാണു പുതിയ ഇളവുകൾ അനുവദിക്കുക. മാർച്ച് 2നു നിയന്ത്രണങ്ങൾ സംബന്ധിച്ച് വീണ്ടും അവലോകനം നടത്തുമെന്നു മുഖ്യമന്ത്രി എം.െക.സ്റ്റാലിൻ അറിയിച്ചു. ഇന്നലെ 3086 പേർക്കായിരുന്നു കോവിഡ്. നിലവിൽ 56,002 പേരാണ് ചികിത്സയിലുള്ളത്.English Summary: Tamil Nadu eased Covid restrictions 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!