Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഒ .ഐ.സി.സി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി ശ്രീ. പി. ടി തോമസ് അനുസ്മരണം നടത്തി



ഒ .ഐ.സി.സി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി ശ്രീ. പി. ടി തോമസ് അനുസ്മരണം നടത്തി. ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ ബൈജു പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി. ടി യുടെ ഇഷ്ടഗാനമായ “ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം ” എന്ന ഗാനം കുമാരി അജിൽന ആലപിച്ചു
ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അലൻ മൂക്കൻതോട്ടം സ്വാഗതപ്രസംഗം നടത്തി.
ഇടുക്കി ഡിസിസി മുൻ പ്രസിഡന്റ്‌ ശ്രീ adv.ജോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി . ഒഐസിസി കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ്‌ ശ്രീ എബി വരിക്കാട്ട്, യൂത്ത്കോൺഗ്രസ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശ്രീ മുകേഷ് മോഹൻ, ഒഐസിസി കുവൈറ്റ്‌ ജനറൽ സെക്രട്ടറിമാരായ സെക്രട്ടറി ശ്രീ ബി. സ് പിള്ള, ശ്രീ ജോയ് ജോൺ, ശ്രീ റോയ് കൈതവന, ഡിസിസി ജനറൽ സെക്രട്ടറി,ശ്രീ ബിജോ മാണി യുഡിഫ് തൊടുപുഴ നിയോജകമണ്ഡലം കൺവീനർ ശ്രീ എൻ. ഐ ബെന്നി, കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കോർഡിനേറ്റർ ശ്രീ മനോജ്‌ കോക്കാട്ട്,
ഒഐസിസി കുവൈറ്റ്‌ വനിത വിഭാഗം പ്രസിഡന്റ് ശ്രീമതി ജെസ്സി ജെയ്സൺ, ഒഐസിസി കുവൈറ്റ്‌ യൂത്ത് വിംഗ് അധ്യക്ഷൻ ശ്രീ ജോബിൻ ജോസ്
ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ വനിതാ വിഭാഗം അധ്യക്ഷ ശ്രീമതി ലാൻസി ബാബു ഒഐസിസി കുവൈറ്റ്‌ ഇടുക്കി മുൻ ഭാരവാഹികൾ ആയ ശ്രീ ജോസ് നടക്കുഴ , ശ്രീ ബാബു പാറയാനി, ശ്രീ പി. ടി തോമസ് ന്റെ ബന്ധു ശ്രീമതി ജോയ്സ് ഇടിക്കുള ഒഐസിസി കുവൈറ്റ്‌ മറ്റു മുതിർന്ന നേതാക്കൾ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. കൃത്യവും വ്യക്തവുമായ നിലപാടുള്ള കേരളത്തിലെ ഒരു നേതാവായിരുന്നു എന്നതിനൊപ്പം സഹപ്രവർത്തകർക്കും, മറ്റു ജനങ്ങൾക്കും വേണ്ടി ആത്മാർത്ഥയോടെ പ്രവർത്തിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹി ആയിരുന്നു ശ്രീ പി. ടി തോമസ് എന്ന് എല്ലാവരും സ്മരിച്ചു.
പി. ടി യുടെ മരണശേഷം നടക്കുന്ന സജീവചർച്ചകൾ അദ്ദേഹത്തിന്റെ മഹത്വം വരച്ചുകാട്ടുന്നതായി എല്ലാവരും ചൂണ്ടിക്കാട്ടി

ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ മുൻ പ്രസിഡന്റ്‌ ശ്രീ സണ്ണി മണർകാട്ട് നന്ദിപ്രകാശനം നടത്തി സൂം പ്ലാറ്റഫോം ൽ നടന്ന യോഗത്തിന് ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശ്രീ ബൈജു പോൾ, ജനറൽ സെക്രട്ടറി ശ്രീ അലൻ മൂക്കൻതോട്ടം, വൈസ് പ്രസിഡന്റ്‌ ശ്രീ ടോം ഇടയോടിയിൽ, ട്രഷറർ ശ്രീ ബിജോയ്‌ കുര്യൻ എന്നിവർ നേതൃത്വം വഹിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!