പ്രധാന വാര്‍ത്തകള്‍
ഇന്ന് രാത്രി മുതല്‍ തുടങ്ങാനിരുന്ന ഓട്ടോ –ടാക്സി പണിമുക്ക് പിന്‍വലിച്ചു
ഗതാഗതമന്ത്രിയുമായി യൂണിയന് നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം. ഒാട്ടോ-ടാക്സി നിരക്ക് കൂട്ടണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.നിരക്ക് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയെ ചുമതലപ്പെടുത്തി. തെളിവെടുപ്പ് നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നിരക്ക് വര്‍ധനയില്‍ തീരുമാനം അതിനുശേഷമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.