പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
റോവർ,റേഞ്ചർ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.

ചെമ്മണ്ണാർ സെന്റെ. സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ, റേഞ്ചർ ( സ്കൗട്ട് ആൻഡ് ഗൈഡ്) വിഭാഗങ്ങളുടെ 2025- 27 വർഷത്തെ വാർഷിക ത്രിദിന ക്യാമ്പ് സെപ്റ്റംബർ 24, 25, 26 തീയതികളിൽ സ്കൂൾ ജൂബിലി മെമ്മോറിയൽ ഓഡിയോ വിഷൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. റോവർ ലീഡർ ശ്രീ. ബോബിൻ സണ്ണിയുടെയും, റെയിഞ്ചർ ലീഡർ ശ്രീമതി. സ്മിതാ തോമസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ അഗസ്റ്റിൻ എം. എ ഉദ്ഘാടനം ചെയ്യുകയും, തൊടുപുഴ D.T. C ശ്രീ.ഡെയ്സൺ മാത്യു ക്യാമ്പ് നയിക്കുകയും ചെയ്തു. ക്യാമ്പിൽ 24 കുട്ടികൾ പങ്കെടുത്തു. 26 ആം തീയതി 12pm ന് ക്യാമ്പ് അവസാനിച്ചു.










































































































































