പ്രധാന വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ; പ്രതി അറസ്റ്റിൽ

<p>തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം പള്ളിച്ചൽ വീട്ടിൽ റിയാസ് ഖാൻ (31) ആണ് അറസ്റ്റിലായത്.</p><p>ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിന് ശേഷം സ്കൂൾ വിദ്യാർഥിനി കൗൺസിലിങ്ങിനിടെ അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ വെള്ളറട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.</p><p>സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്‍റെ നിർദേശപ്രകാരം വെള്ളറട എസ്ഐ മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രാവച്ചമ്പലത്തുനിന്ന് പ്രതിയെ പിടികൂടിയത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ഷിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.</p>








































































































































