San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മാസപ്പടി കേസ്: കൈക്കൂലി വാങ്ങിയതിന് പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം, ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന്



<p>കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാം. കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നും നിയമോപദേശം. സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ പൂർണ്ണ ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകും.</p><p>അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാം. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നും നിയമോപദേശ്തതിൽ വ്യക്തമാക്കുന്നു. കൈക്കൂലി നൽകിയതിനും അത് വാങ്ങിയതിനും ആരു കൊടുത്തു എന്നതിനും തെളിവുകൾ ഉണ്ട്. കർത്തയുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ചെയ്യാത്ത സേവനത്തിനാണ് പണം വാങ്ങിയത്. ഇത് പിണറായിക്കുള്ള കൈക്കൂലി എന്ന് ഉദ്യോഗസ്ഥൻ അനുമാനിക്കണം. നിയമാനുസൃതം ആർജിച്ച പണം എന്ന് വീണക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ആദായ നികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കോടതിയിൽ പിണറായിയോ വീണയോ ചോദ്യം ചെയ്തിട്ടില്ല. പ്രോമിനന്റ് പേഴ്സൺ എന്നത് പിണറായി ആണെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. 2018ലെ നിയമഭേദഗതിക്ക് മുൻപും ശേഷവും പണമിടപാട് നടന്നിട്ടുണ്ടെന്നും അതിനാൽ രണ്ട് കാലത്തെ വകുപ്പുകൾ പ്രകാരവും അന്വേഷണം നടത്താമെന്നും നിയമോപദേശത്തിൽ പറയുന്നു.</p><p></p>









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!