പ്രധാന വാര്‍ത്തകള്‍
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു
ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) മൂന്നു ശതമാനം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതോടെ ഡിഎയും ഡിആറും 31 ശതമാനമായി. സർക്കാർ ജീവനക്കാർക്കുള്ള ദീപാവലി സമ്മനമായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
47.14 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും തീരുമാനത്തിന്റെ ഗുണം ലഭിക്കും. 2021 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ജൂലൈയിൽ ക്ഷാമബത്തയും ആശ്വാസബത്തയും 17 ശതമാനത്തിൽനിന്ന് 28 ശതമാനമായി വർധിപ്പിച്ചിരുന്നു.
English Summary: Diwali Gift: Dearness Allowance Hiked By 3%, 47 Lakh Employees To Benefit