പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോക്സോ പ്രതിക്ക് 10 വർഷത്തെ കഠിന തടവും 50,000/- രൂപ പിഴയും ശിക്ഷ.

കുടയത്തൂർ പുളിമുട്ടിൽ അനസ്സ് (31)-നാണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി 10 വർഷത്തെ കഠിന തടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. 2021 ഏപ്രിൽ മാസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമവും ബലാൽസംഗവും ചെയ്ത പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർമാരായിരുന്ന വി.സി വിഷ്‌ണു കുമാർ, ശിവകുമാർ, സുമേഷ് സുധാകരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
















































































































