Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിങ്ങളുടെ വാഹനം ട്രാഫിക് നിയമലംഘനം നടത്തി എന്ന സന്ദേശം വാട്ട്സാപ്പിലൂടെ നിങ്ങൾക്കു ലഭിച്ചോ?





ഇംഗ്ലീഷിലും മലയാളത്തിലും ഇത്തരം സന്ദേശങ്ങൾ വാട്‌സപ്പിലൂടെ ലഭിക്കുന്നുണ്ട്. എന്ത് നിയമലംഘനത്തെ തുടർന്നാണ് പിഴയുള്ളതെന്നതുൾപ്പടെയാണ് വാട്സാപ്പിൽ ലഭിക്കുന്ന സന്ദേശം.  പരിവാഹൻ അഥവ ആർടിഒ (റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ) അയക്കുന്ന സന്ദേശമെന്ന തരത്തിലാണ് ഇവയുള്ളത്. ഉടൻ തന്നെ പിഴയടച്ചില്ലെങ്കിൽ കൂടുതൽ നടപടികളുമായി മുന്നോട്ടു പോകുന്നതാണെന്ന അറിയിപ്പും ഇവയിൽ ചിലതിലുണ്ട്.

ഈ സന്ദേശത്തോടൊപ്പം നിങ്ങളുടെ ചെല്ലാൻ എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു ഫയൽ കൂടെ ലഭിച്ചേക്കാം.
മാത്രമല്ല ഇതോടൊപ്പം ഒരു .apk ഫയൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഉണ്ടാവും.ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫയൽ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ഫോണിൽ ആക്റ്റീവ് ആയിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലെ മുഴുവൻ പണവും നഷ്ടപ്പെടും.
തട്ടിപ്പുകാർ ഇ-ചലാൻ ഔദ്യോഗിക ലോഗോയും ഭാഷാ ശൈലിയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുക. ലഭ്യമായ വിവരങ്ങൾ പ്രകാരം, പൊലീസിന്റെയോ എംവിഡിയുടെയോ പേരിൽ വാട്‌സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളെല്ലാം വ്യാജമാണ്.

ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന വെബ്സൈറ്റിൽ Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ, ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്

ശ്രദ്ധിക്കുക.സൈബർ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കൂ..
പരിവാഹൻ സന്ദേശങ്ങൾ എസ് എം എസ് മുഘേന മാത്രമേ നിങ്ങൾക്ക് ലഭിക്കൂ.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം  ഈ വിവരം സൈബർ ഹെല്പ് ലൈൻ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കൂ…









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!