6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിലേ ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും മെമ്പർഷിപ്പ് വിതരണവും നടന്നു



റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിലേ ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും മെമ്പർഷിപ്പ് വിതരണവും കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് വെർച്ചൽ പ്ലാറ്റ്ഫോമിൽ നടന്നു. പ്രസിഡന്റായി Rtn. K.S. ശശി, സെക്രട്ടറി Rtn. റോബിൻ ചാക്കോ, ട്രഷറർ Rtn. കെ വീ സതീഷ് എന്നിവർ സ്ഥാനമേറ്റു. Rtn. ജോസ് മാത്യു ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3201ന്റെ അടുത്ത ഗവർണർ ആയി തിരഞ്ഞെടുത്ത Rtn. രാജ്മോഹൻ നായർ മുഖ്യാതിഥിയായിരുന്നു.

ക്ലബ്ബിന്റെ ഈ വർഷത്തെ പ്രൊജക്ടായ “BE GENTLE WITH EARTH “ന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ ജയരാജ് നിർവഹിച്ചു. ക്ലബ്ബ് അസിസ്റ്റന്റ് ഗവർണർ Rtn. ഹരികൃഷ്ണൻ പുതിയതായി വന്ന മെമ്പർമാരെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് സ്ഥാനാരോഹണം നടത്തി. GGR. DR. VINOD KUMAR, മുൻ അസിസ്റ്റന്റ് ഗവർണർ മാരായ Rtn. Joseph Lukose, Rtn.Dr. Mathews,പ്രോഗ്രാം കൺവീനർ Rtn. Viji Joseph,മാഗസിൻ എഡിറ്റർ Rtn.പ്രിൻസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യഘട്ട ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നരിയംപാറ അസീസി സ്നേഹ ആശ്രമത്തിൽ വച്ച് നടന്നു. ആശ്രമത്തിലെ അന്തേവാസികൾക്ക് ഒരു മാസത്തെ ഭക്ഷണത്തിനുള്ള സാധനങ്ങളും ഉച്ച ഭക്ഷണവും നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!