നാട്ടുവാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ ദുരുപയോഗം ചെയ്തെന്ന പരാതി: 2 വിദ്യാർഥികൾ പിടിയിൽ


നെടുങ്കണ്ടം ∙ പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ 2 വിദ്യാർഥികൾ അറസ്റ്റിൽ. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണിൽ റേഞ്ച് ലഭിക്കാത്തതിനാൽ 5–ാം ക്ലാസ് വിദ്യാർഥിനിയും 3–ാം ക്ലാസ് വിദ്യാർഥിനിയും സമീപത്തെ മറ്റൊരു വീട്ടിലെത്തിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തത്.
ഇതിനിടെ പ്ലസ് വൺ വിദ്യാർഥിയും 8–ാം ക്ലാസ് വിദ്യാർഥിയും കുട്ടികളെ ദുരുപയോഗപ്പെടുത്തിയെന്നാണ് പരാതി. വിദ്യാർഥികളുടെ ഫോണിൽ നിന്നു മാതാപിതാക്കൾ അശ്ലീലചിത്രം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. ഉടുമ്പൻചോല പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.