നാട്ടുവാര്‍ത്തകള്‍
കട്ടപ്പന-പുളിയന്മല റോഡിലെ വെള്ളക്കെട്ട് ഇരുചക്ര വാഹന യാത്രികരെയും കാല്‍നടക്കാരെയും ‘കുളിപ്പിക്കുന്നു’
കട്ടപ്പന-പുളിയന്മല റോഡിലെ വെള്ളക്കെട്ട് ഇരുചക്ര വാഹന യാത്രികരെയും കാല്‍നടക്കാരെയും ‘കുളിപ്പിക്കുന്നു’. ക്രൈസ്റ്റ് കോളജിന് സമീപത്താണ് മീറ്ററുകളോളം ദൂരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. ഓടകള്‍ അടഞ്ഞതാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം.
വലിയ വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിക്കുന്നു. കൂടാതെ ഇരുചക്ര വാഹന യാത്രികരും കുളിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. എന്നാല്‍ ഓടകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ നടപടിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആഴ്ചകളോളം വെള്ളം കെട്ടനില്ക്കുകട്ടപ്പന-പുളിയന്മല റോഡിലെ വെള്ളക്കെട്ട്.