പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലക്ക് ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കലക്ടര്‍.

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലക്ക് ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കലക്ടര്‍.ഈ മാസം 28-നാണ് വള്ളംകളി. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവർ പങ്കെടുക്കും. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാനം ഉണ്ടായത്. 70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ഒമ്ബത് വിഭാഗങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിനുള്ളത്.



























































































































